വിജയഭേരി പെപ്പ് ടോക്ക് അവാർഡ്: ഒന്നാം സ്ഥാനം ഇ. എം.ഇ.എ കൊണ്ടോട്ടിയും ഗവ. എച്ച് എസ് എസ് മക്കരപ്പറമ്പും പങ്കിട്ടു
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മൂല്യം ബോധം വളർത്തുന്നതിനും പഠനം കാര്യക്ഷമമാക്കുന്നതിനും മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരിയുടെ ഭാഗമായി നടപ്പിലാക്കിയ പെപ് ടോക് വീഡിയോകൾ ഉൾപ്പെടെയുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച പെപ്പ് ടോക്ക് പുരസ്കാരം വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ മനസ്സിൽ ആത്മവിശ്വാസത്തിന്റെ വിത്തുകൾ പാകാനും പഠനത്തോട് അഭിനിവേശം ജ്വലിപ്പിക്കാനും മലപ്പുറം ജില്ലാ പഞ്ചായത്ത് രൂപകൽപ്പന ചെയ്ത 'വിജയഭേരി പെപ്പ് ടോക്ക്' പദ്ധതി വിജയകരമായി പൂർത്തിയാക്കി._പെപ്പ് ടോക്ക് പുരസ്കാരം ജില്ലാ പഞ്ചായത്ത് അംഗം K T അഷറഫ് വിതരണം ചെയ്തു.
എയ്ഡഡ് മേഖലയിൽകൊണ്ടോട്ടി ഇ. എം.ഇ. എ ഹയർ സെക്കണ്ടറി സ്കൂളും, ഗവർമെന്റ സ്കൂൾ തലത്തിൽ ഗവ. ഹയർ സെക്കൻൻ്ററി സ്കൂൾ മക്കരപ്പറമ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എച്ച്.എച്ച്.എസ് അരീക്കോടും, ഓറിയന്റൽ എച്ച് എസ്. എസ് തിരൂരങ്ങാടിയും രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് പേരശന്നൂരും ഗവ. ജി എച്ച് എസ് എസ് കാവന്നൂരും മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ വർഷം SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ഹൈസ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. കലക്ടറേറ്റിലെ ആസൂത്രണ സമിതി ഹാളിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഡിഡിഇ ശ്രീജ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. രാജേഷ്, വിജയഭേരി കോ-ഓർഡിനേറ്റർ ടി സലീം, പെപ്പ് ടോക്ക് ക്ലാസ്റൂം ഫൗണ്ടർ ഷൗക്കത്തലി നെല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments