Skip to main content

സെൻസസ് 2027: ഹൗസ് ലിസ്റ്റിങ് ആൻഡ് ഹൗസിങ് സെൻസസ് ഇന്ന് (ബുധൻ) ആരംഭിച്ചു

ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയത് 100533 പേർ

 

സെൻസസ് 2027 ന്റെ ഒന്നാം ഘട്ടമായ ഹൗസ് ലിസ്റ്റിങ് ആൻഡ് ഹൗസിങ് സെൻസസ് ഇന്ന് (ബുധൻ) ആരംഭിച്ചു. ജൂലൈ 31 വരെയാണ് എന്യൂമറേറ്റർമാർ വിവരശേഖരണത്തിനായി വീടുകളിലേക്ക് എത്തുന്നത്. സെൽഫ് എന്യൂമറേഷൻ ചെയ്യുമ്പോൾ ലഭിച്ച 11 അക്ക എസ്.ഇ. ഐഡി ഭവന സന്ദർശനത്തിനായി എത്തുമ്പോൾ എന്യൂമറ്റേർമാർക്ക് കൈമാറണം. 6707 എന്യൂമറേറ്റർമാരാണ് വീടുകളിലേക്ക് സെൻസസിനായി എത്തുന്നത്. 6926 ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകളാണ് ജില്ലയിലുള്ളത്. 1119 സൂപ്പർവൈസർമാർ സെൻസസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

 

സെൻസസ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായ സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി മലപ്പുറം ജില്ലയിൽ സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയത് 100533 പേർ. ജൂൺ 16 മുതൽ 30 വരെയായിരുന്നു പോർട്ടൽ വഴി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം. വീടിന്റെ ഉടമസ്ഥാവകാശം, സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങൾക്കാണ് ഉത്തരം രേഖപ്പെടുത്തേണ്ടിയിരുന്നത്.

 

date