ഡോക്ടേഴ്സ് ദിനത്തില്‍ മാതൃകാപരമായ സേവനങ്ങളുമായി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി
ഡോക്ടേഴ്സ് ദിനത്തില്‍ 66 വയസ്സ് പ്രായമായ നിര്‍ധനയായ സ്ത്രീയ്ക്ക് സ്തനാര്‍ബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ടീം. മോഡിഫൈഡ് റാഡിക്കല്‍ മാസ്റ്റെക്ടമി എന്ന നൂതനശസ്ത്രക്രിയയാണ് ജില്ലാ ആശുപത്രിയില്‍ വെച്ച് നടന്നത്. കീമോതെറാപ്പിയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് തന്നെയാണ് ചെയ്തത്. സീനിയര്‍ സര്ജ്ജന് ഡോ.ഷാജു മാത്യൂസിന്റെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഡോക്ടര്‍ ഡോ. എ.കെ. റഊഫിന്റെ നേതൃത്വത്തില്‍ ഡോ. വി.സലീന, ഡോ. കെ. ഫഹീദ എന്നിവര്‍ അനസ്തീഷ്യ ടീമില്‍ അംഗങ്ങളായിരുന്നു. നഴ്സിംഗ് ഓഫീസര്‍മാരായ ബിന്‍സി, ധന്യ, വര്‍ഷ, റജീഷ നഴ്സിംഗ് സൂപ്പര്‍ വൈസര്‍ പാത്തുമ്മ എന്നിവരും ഓപ്പറേഷന് തിയ്യേറ്റര്‍ ടെക്നീഷ്യന്മാരായ ഗ്രീഷ്മ , സോനം എന്നിവരും ടീമില്‍ ഉണ്ടായിരുന്നു. രോഗിയെ ശസ്ത്രക്രിയക്കു ശേഷം തീപ്രപരിചരണ വാര്‍ഡിലേക്ക് മാറ്റി. ഓങ്കോളജി സേവനം നല്‍കിയത് ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. അനു വര്‍ഗ്ഗീസായിരുന്നു.
- Log in to post comments