Post Category
പദ്മ അവാർഡിന് നോമിനേഷൻ ക്ഷണിച്ചു
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ "പദ്മ അവാർഡ് 2027" ന് നോമിനേഷൻ ക്ഷണിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിൽ മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ/സേവനം കൈവരിച്ചവർക്കാണ് പദ്മ അവാർഡ് നൽകുന്നത്. ഓൺലൈനായാണ് നോമിനേഷൻ ലഭ്യമാക്കേണ്ടത്. നോമിനേഷൻ ലഭിക്കേണ്ട അവസാന തീയതി 2026 ജൂലായ് 31. www.awards.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
(പിആർ/എഎൽപി/1301)
date
- Log in to post comments