Post Category
ഓണം വാരാഘോഷം: കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കുന്നതിന് കലാകാരന്മാർ/ കലാ സംഘടനകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് 5നകം കൺവീനർ, ഓണം ടൂറിസം വാരാഘോഷം – 2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം 695033 വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കണം. അപേക്ഷ കവറിന് മുകളിൽ ‘ ഓണം ടൂറിസം വാരാഘോഷം 2026 ’ എന്നെഴുതണം. വിശദവിവരങ്ങൾക്ക്: www.keralatourism.org, 0471-2560426.
പി.എൻ.എക്സ്. 2353/2026
date
- Log in to post comments