Skip to main content

സായാഹ്ന കോഴ്‌സിൽ പ്രവേശനം

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) 2026-27 അധ്യയന വർഷത്തേയ്ക്ക് നടത്തുന്ന ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) മെക്കാനിക്കൽ എഞ്ചിനീയറിംഗ്കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ സായാഹ്ന കോഴ്‌സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന എൽ.ബി.എസ് സെൻറർ നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷ യോഗ്യത നേടിയതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുമായ ഡിപ്ലോമ / ഡിഗ്രീ യോഗ്യതയുള്ള വിദ്യാർത്ഥികൾ ജൂലൈ 9 - ന് മുൻപ് കോളേജ് വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. കോളേജ് വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും പ്രോസ്‌പെക്ടസിൽ പരാമർശിച്ചിട്ടുള്ള അനുബന്ധ രേഖകളുമായി ജൂലൈ 10-ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തിച്ചേരണം. കൂടുതൽവിവരങ്ങൾക്ക്https://www.cet.ac.in , 0471-299839194472053249809276363.

പി.എൻ.എക്‌സ്. 2355/2026

date