Post Category
സംവരണ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ വൊക്കേഷണൽ അപ്രെന്റീസ് (ഓഫീസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ്) തസ്തികയിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 2, പട്ടികവർഗ വിഭാഗത്തിൽ 2 അപ്രെന്റീസ് ഒഴിവുണ്ട്. യോഗ്യത: വിഎച്ച്എസ്ഇ (ഓഫീസ് ഓട്ടോമേഷൻസ് എക്സിക്യൂട്ടീവ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ്)
പ്രായപരിധി 26 വയസ്. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 2359/2026
date
- Log in to post comments