സീറ്റുകൾ ഒഴിവുണ്ട്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്റ്റ്റേഷന് (കില, തളിപറമ്പ, കണ്ണൂർ) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പിൽ (KILA-IPPL) 2026-27 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ MA Social Entrepreneurship and Development, MA Public Policy and Development, MA Decentralisation and Local Governance ( Regular) ൽ സീറ്റുകൾ ഒഴിവുണ്ട്. പ്രായപരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് ലഭ്യമാണ്. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. യോഗ്യത: 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദം. താല്പര്യമുള്ള വിദ്യാർഥികൾക്ക് കോളേജിൽ നേരിട്ട് ഹാജരാകാം. കൂടുതൽവിവരങ്ങൾക്ക്: 9446169090, 9061831907, 9895094110.
പി.എൻ.എക്സ്. 2362/2026
- Log in to post comments