Skip to main content

അപേക്ഷ ക്ഷണിച്ചു

 

2026-27 അദ്ധ്യായന വർഷം എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എബി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.ബി.എ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ  പ്ലസ്ടു യോഗ്യതാപരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസായിരിക്കണo. ബി.സി.എ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ  പ്ലസ് ടു യോഗ്യതാപരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ അല്ലായെങ്കിൽ ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് / കൊമേർഷ്യൽ പ്രാക്ടീസ്  യോഗ്യതാപരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസ്സായിരിക്കണo. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 5 % മാർക്ക് ഇളവുണ്ട്. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ മെറിറ്റ് സീറ്റിലേക്ക് പ്രവേശനം ലഭിക്കാൻ അർഹതയുണ്ടാവുകയുള്ളു.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്.  www.lbscentre.kerala.gov.in വഴി ഓൺലൈനായി ജൂലൈ 12 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ  വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2365/2026

 

date