Skip to main content

വയോജന ക്ഷേമം: തദ്ദേശ ഭരണ മേധാവികളുടെ യോഗം ഇന്ന് (ജൂലൈ 6)

സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് സംസ്ഥാന വയോജന കമ്മീഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തദ്ദേശ സ്വയംഭരണ മേധാവികളുടെ യോഗം ചേരും.  തമ്പാനൂർ ചൈത്രം കെ.ടി.ഡി.സി ഹോട്ടലിൽ രാവിലെ 11 മണിക്കാണ് യോഗം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിക്കുന്ന ഫണ്ടിൽ നിന്നും വയോജനങ്ങൾക്കായി മാറ്റിവെക്കുന്ന തുക കൃത്യമായും ഫലപ്രദമായും വിനിയോഗിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.

date