Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) ഇടുക്കി ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ പ്രതിമാസ കോണ്‍കറന്റ് ഓഡിറ്റിംഗിനായി ഇടുക്കി ജില്ലയിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം  ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് പരമാവധി രണ്ട് വര്‍ഷം വരെ നീട്ടി നല്‍കിയേക്കാം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ (www.arogyakeralam.gov.in) ലഭ്യമാണ്. താല്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂലൈ 25, വൈകുന്നേരം 3 മണി വരെയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 232221

date