Skip to main content

അറിയിപ്പുകൾ

 

സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു

നാഷണൽ കരിയർ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ  വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  നീലിറ്റ്  നടത്തുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഒരു വർഷം കാലാവധിയുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്' കോഴ്‌സിന് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കൂടാതെ രണ്ട് മാസം കാലാവധിയുള്ള  ഫൗണ്ടേഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി' കോഴ്‌സിലേക്കും പ്രവേശനം നേടാം 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം കലൂർ നോളഡ്ജ് സെന്ററിലാണ് ക്ലാസുകൾ നടക്കുന്നത്. പ്ലസ് ടു പാസ്സായവരും, 30 വയസ്സിൽ താഴെ പ്രായമുള്ളവരും, കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 15-ാം തീയതിക്കകം എറണാകുളം കലൂർ നോർത്തിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ട് ഹാജരാകണം 

 ഫോൺ:  0484-2971400, 8590605259 

 

പ്ലംബർ നിയമനം; ജൂലൈ 13-ന് ഇൻ്റർവ്യൂ

എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ജൂലൈ 13 ന്   രാവിലെ 11 മണിക്ക് ആശുപത്രിയിൽ വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തും. ഐ.ടി.ഐ പ്ലംബർ കോഴ്സ് പാസ്സായവർക്കാണ് അവസരം. സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, അവയുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം നിശ്ചിത ദിവസം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. 

ഫോൺ: 0484-2386000 

 

ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും.

 വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം. രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ ഫീസ് 25000/ രൂപ. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട്' നാലു വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ https://forms.gle/LeRpMN7Xvje8S9pVA എന്ന ലിങ്കിലൂടെ നല്‍കാം. ലിങ്ക് അക്കാദമി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2026 ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
ഫോണ്‍: കൊച്ചി - 0484-2422275, 6282919398, തിരുവനന്തപുരം-9744844522.

 

താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ നഗരപ്രദേശങ്ങളിൽ കൊതുക്ജന്യ രോഗ നിയന്ത്രണത്തിനായി ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ  നിയമിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടക്കുന്ന  നിയമനത്തിനായുള്ള രജിസ്ട്രേഷനും ഇന്റർവ്യൂവും ജൂലൈ 13, 14 തീയതികളിൽ രാവിലെ 10 മുതൽ 11  വരെ എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ  നടക്കും. പ്രതിദിനം 675 രൂപയാണ് വേതനം. എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്കും പങ്കെടുക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്; മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 
ഫോൺ:  9847878029, 0484-2360802

date