Skip to main content

വായനദിന-മാസാചരണം: ക്വിസ് മത്സരം ഇന്ന്

പി.എന്‍.പണിക്കര്‍ അനുസ്മരണ വായനദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'വായിച്ചു വളരുക' പൊതുവിജ്ഞാന ജില്ലാതല ക്വിസ് മത്സരം ഇന്ന് (ജൂലൈ 11) രാവിലെ 10 ന് കൊല്ലം സര്‍ക്കാര്‍ ടൗണ്‍ യു.പി സ്‌കൂളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍നിന്നും തിരെഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍  പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി രാവിലെ 9.30 ന്  എത്തണം. ജില്ലാതല വിജയികളായി ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജൂലൈ 18-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.   പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
 

 

date