Post Category
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ക്ക് തുടക്കമായി; ജില്ലയില്‍ 1150 പഠിതാക്കള്‍
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷാഭവന്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പരീക്ഷകള്‍ക്ക് തുടക്കമായി. ജില്ലയില്‍ ആകെ 1150 പഠിതാക്കളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ 550 പേര്‍ ഒന്നാം വര്‍ഷ പഠിതാക്കളും 600 പേര്‍ രണ്ടാം വര്‍ഷ പഠിതാക്കളുമാണ്. ജില്ലയിലെ 12 കേന്ദ്രങ്ങളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
രണ്ടാം വര്‍ഷ പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നിന് അവസാനിക്കും. ഒന്നാം വര്‍ഷ പരീക്ഷകള്‍ ഇന്ന് (ജൂലൈ 11) മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് നടത്തുക. ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് ഉന്നത പഠനത്തിനും വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുമുള്ള അര്‍ഹത ലഭിക്കും.
date
- Log in to post comments