Skip to main content

പര്യത്തുകാവ് നിവാസികൾക്ക് വീടുകളുടെ പ്ലാൻ കൈമാറി; ജൂലൈ 16-ന് തറക്കല്ലിടും

 

പര്യത്തുകാവിൽ നിർമ്മിക്കുന്ന വീടുകളുടെ പ്ലാൻ കൈമാറി. കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കുന്നത്തുനാട് എം.എൽ.എ. വി.പി. സജീന്ദ്രനാണ് പര്യത്തുകാവ് നിവാസികൾക്ക് പ്ലാനുകൾ നൽകിയത്. 
​1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളുടെ  മൂന്ന് വ്യത്യസ്ത സ്കെച്ചുകളാണ് തയ്യാറാക്കിയിരിക്കുന്നത്.  മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, സ്വീകരണമുറി, സിറ്റൗട്ട്, അടുക്കള എന്നിവ ഉൾപ്പെടുന്നതാണ് വീടുകൾ. 

 

മൂന്ന് പ്ലാനുകളിൽ നിന്നും അനുയോജ്യമായത് തിരഞ്ഞെടുത്ത് വരുന്ന തിങ്കളാഴ്ചയോടെ (ജൂലൈ 6) പ്ലാനിന് അന്തിമ അംഗീകാരം നൽകാനാണ് തീരുമാനം.

​ജൂലൈ 16-ന് തറക്കല്ലിടൽ കർമ്മം നിർവഹിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

​

യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, മൂവാറ്റുപുഴ ആർ.ഡി.ഒ. വി.ഇ. അബ്ബാസ്, വാഴക്കുളം വില്ലേജ് ഓഫീസർ മുഹമ്മദ് സിദ്ദിഖ്, കുന്നത്തുനാട് തഹസിൽദാർ എം. മായ തുടങ്ങിയവർ പങ്കെടുത്തു.

date