Skip to main content

സീറ്റുകൾ ഒഴിവുണ്ട്

 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കിലതളിപറമ്പകണ്ണൂർ) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ ക്യാമ്പസിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ലീഡർഷിപ്പ് (KILA-IPPL) 2026-27 അദ്ധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ MA Social Entrepreneurship and Development, MA Public Policy and Development, MA Decentralisation and Local Governance (Regular)ൽ  ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രായപരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് ഇ ഗ്രാന്റ്‌സ് ലഭ്യമാണ്. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. യോഗ്യത: 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദം. താല്പര്യമുള്ള  വിദ്യാർഥികൾക്ക് ജൂലായ് 17, 20, 21 തീയതികളിൽ  കോളേജിൽ നേരിട്ട് ഹാജരാകാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്944616909090618319079895094110.

പി.എൻ.എക്‌സ്. 2537/2026

date