Skip to main content
കിഴുത്തള്ളി ഓവുപാലം റോഡ്;  റെയിൽവേയുടെ അനുമതിക്കായി സമ്മർദ്ദം ചെലുത്തുമെന്ന് എം.എൽ.എ 

കിഴുത്തള്ളി ഓവുപാലം റോഡ്;  റെയിൽവേയുടെ അനുമതിക്കായി സമ്മർദ്ദം ചെലുത്തുമെന്ന് എം.എൽ.എ 

 

റെയിൽവേ അനുമതി നൽകാത്തതിനെ തുടർന്ന് അറ്റകുറ്റപണി നടത്താതെ തകർന്ന കിഴുത്തള്ളി ഓവുപാലം റോഡ് വിഷയത്തിൽ റെയിൽവേ അധികൃതരുമായി അടിയന്തര ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ പറഞ്ഞു. റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും മൂലം പ്രദേശവാസികളും വിദ്യാർത്ഥികളും വാഹനയാത്രികരും നേരിടുന്ന യാത്രാദുരിതം റോഡ് സന്ദർശിച്ച എം.എൽ.എ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.

റോഡിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി കുഴികൾ അടച്ച് ആവശ്യമായ അറ്റകുറ്റപ്പണി നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കോർപ്പറേഷൻ കൗൺസിലർ സീന കെ.പി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ധ്യ, റോഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബുജാൻ, അസിസ്റ്റന്റ് എഞ്ചിനീയർ മിഥുൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

date