Post Category
മുൻഗണനാ കാർഡ് : അപേക്ഷ ജൂലൈ 17 വരെ സമർപ്പിക്കാം
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക്) തരംമാറ്റുന്നതിനായി അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അർഹരായ റേഷൻ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
date
- Log in to post comments