Skip to main content
..

കല്ലുംതാഴം മേല്‍പ്പാലം ഉടന്‍ പൂര്‍ത്തിയാകും: മന്ത്രി ഷിബു ബേബി ജോണ്‍

കല്ലുംതാഴം മേല്‍പ്പാലനിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് വനം-വന്യജീവി സംരക്ഷണ, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമായാല്‍ ജൂലൈ അവസാനത്തോടെ പണിതീര്‍ക്കാനാകുമെന്ന്  ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രവൃത്തികള്‍ പരമാവധിവേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. മേല്‍പ്പാലത്തിന് അടുത്തായി എന്‍ എച്ച് 744, എന്‍ എച്ച് 66ന്റെ സര്‍വീസ് റോഡ് എന്നിവയെ ബന്ധിപ്പിച്ച് റെയില്‍വെ ഓവര്‍ ബ്രിഡ്ജ് പണിയും. ഇതിന്റെ പ്രൊപോസല്‍ ദേശീയപാതഅതോറിറ്റിയുടെ പരിഗണനയിലാണ്.  മേല്‍പ്പാലവും റെയില്‍വേ ഓവര്‍ബ്രിഡ്ജും യാഥാര്‍ത്ഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, ദേശീയപാത ഡെപ്യൂട്ടി കലക്ടര്‍ എം.ഉഷാകുമാരി,  ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

 

date