Post Category
ശക്തമായ കാറ്റ് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍
തീരദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു.
ജൂലൈ 15 മുതല്‍ 18 വരെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരിപ്രദേശം, അറബിക്കടലിലെ മധ്യ-വടക്ക്-തെക്ക്പടിഞ്ഞാറന്‍ സമുദ്രമേഖലകള്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന സമുദ്രമേഖലകള്‍, ഗുജറാത്ത് തീരം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments