Post Category
ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) : രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം ജൂലൈ 15 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് വിവരങ്ങൾ വെബ്സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.
പി.എൻ.എക്സ്. 2554/2026
date
- Log in to post comments