Skip to main content

ജില്ലാ പി.എസ്.സി ഓഫിസിന് നാല് മാസത്തിനുള്ളില്‍ സ്വന്തമായി  സ്ഥലം കണ്ടെത്തും -വീണാജോര്‍ജ് എംഎല്‍എ

 

ജില്ലാ പി.എസ്.സി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് നാല് മാസത്തിനുള്ളില്‍ സ്ഥലം കണ്ടെത്തുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് മാറിയ ജില്ലാ പി.എസ്.സി ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എംഎല്‍എ. ജില്ലാ ആസ്ഥാനത്തുതന്നെ ആയിരിക്കും സ്ഥലം കണ്ടെത്തുക. ജുഡീഷ്യല്‍ കോംപ്ലക്‌സിനായി ആറ് ഏക്കര്‍ സ്ഥലം പത്തനംതിട്ടയില്‍ കണ്ടെത്തി നല്‍കിയിട്ടുണ്ട്. ഇതിനോടു ചേര്‍ന്നുള്ള 17.5 സെന്റ് സ്ഥലം പി.എസ്.സി ഓഫീസ് നിര്‍മിക്കുന്നതിന് നല്‍കാമെന്ന് ധാരണയുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും എംഎല്‍എ പറഞ്ഞു. ഉദേ്യാഗാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്താണ് പുതിയ പി.എസ്.സി ഓഫീസ്. ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ സഹായകരമായ എല്ലാ സംവിധാനങ്ങളും പുതിയ കെട്ടിടത്തിലുണ്ട്. ഇത് ഉദേ്യാഗാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും എംഎല്‍എ പറഞ്ഞു.                      (പിഎന്‍പി 31/18)

 

date