Skip to main content

ഒൻപത്, പത്ത് ക്ലാസ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം.  ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, ഇ-ഗ്രാന്റ് മുഖേന സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതായ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ ). ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ  ) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കി ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾ ജില്ലാ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ-04812562503  

date