Post Category
ജില്ലാതല നേതൃത്വ ശില്പശാല
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാ നേതൃത്വ ശില്‍പ്പശാല ജൂലൈ 15ന് ഒറ്റപ്പാലം കണ്ണിയമ്പുറം പിഷാരടീസ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി കെ മധു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ ചന്ദ്രബാബു, എന്‍ പ്രമോദ് ദാസ്, സി മനോജ്, ബിനോയ് മാത്യു എന്നിവര്‍ ക്ലാസെടുക്കും. ജില്ലയിലെ സംസ്ഥാന- ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങള്‍, പഞ്ചായത്ത്/ മേഖലാ സമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 8.30 ന് രജിസ്ട്രേഷന് ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments