Skip to main content

നേവി പ്രതിനിധികളുടെ ക്യാമ്പ് 24ന്

 

ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയിലെ ഐ എന്‍ എസ് വെണ്ടുരുത്തിയില്‍ നിന്നും ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ ജൂലൈ 24ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് ചെയ്യും. നേവിയിലെ പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചും പെന്‍ഷന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടരും അവരുടെ ആശ്രിതരും രേഖകള്‍ സഹിതം  എത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date