ലൈബ്രറി കൗണ്‍സില്‍ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു
ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളുടെയും താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും പഞ്ചായത്ത് മേഖല സമിതി കണ്‍വീനര്‍മാരുടെയും നേതൃത്വ ശില്പശാല ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. കെ മധു, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം എന്‍. പ്രമോദ് ദാസ്, ബിനോയ് മാത്യു, ലൈബ്രറി കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. വി. സിനി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കെ.പി.ശങ്കരന് സ്വാഗതവും, ജോയിന്റ് സെക്രട്ടറി കെ. ആര്. നാന്‍സി നന്ദിയും പറഞ്ഞു.
- Log in to post comments