ദേശീയ ആരോഗ്യ ദൗത്യത്തില്‍ കരാര്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലാണ് ഒഴിവ്. മെഡിക്കല്‍ ഓഫീസര്‍ യോഗ്യത- മോഡേണ്‍ മെഡിസിനില്‍ ബിരുദവും ടി.സി.എം.സി അല്ലെങ്കില്‍ കേരള മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്‌ട്രേഷന്‍. പ്രായപരിധി 67 വയസ്. അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍- എം.എച്ച്.എ അല്ലെങ്കില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ എം.എസ്.സി ബിരുദവും ഹോസ്പിറ്റല്‍ ക്വാളിറ്റി അഷ്വറന്‍സില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്.
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ് -ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷനും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ - ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്. പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍- എം.ബി.ബി.എസും കൗണ്‍സില്‍ രജിസ്‌ട്രേഷനും ഒന്നര മാസത്തെ ബി.സി.സി.പി.എം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായപരിധി 67 വയസ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍- പ്ലസ് ടു/ വി.എച്ച്.എസ്.ഇ (ബയോളജി ഗ്രൂപ്പ്), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40 വയസ.www.arogyakeralam.gov.in ല്‍ ജൂലൈ 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0491 2504695.
- Log in to post comments