Skip to main content

അഭിമുഖം

 

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി നടത്തിയ എഴുത്തുപരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ജൂലൈ 27, 28 തീയതികളില്‍ നടക്കും. സ്റ്റാഫ് നഴ്‌സ് അഭിമുഖം ജൂലൈ 27നും, ജെ.പി.എച്ച്.എന്‍/ ആര്‍.ബി.എസ്.കെ നഴ്‌സ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 28നും നടക്കും. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് എം.എല്‍.എസ്.പി തസ്തികയിലേക്കുള്ള അഭിമുഖവും ജൂലൈ 27ന് നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, രജിസ്ട്രേഷന്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിന് സമീപത്തെ എന്‍.എച്ച്.എം ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0491 2504695.  

date