Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് നടന്നു

സംസ്ഥാന വനിതാ കമ്മീഷന്റെ മലപ്പുറം ജില്ലാതല അദാലത്ത് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. കമ്മീഷനംഗം വി.ആര്‍.മഹിളാമണി അദാലത്തിന് നേതൃത്വം നല്‍കി. അദാലത്തില്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വന്ന 30 പരാതികളില്‍ ആറ് പരാതികള്‍ പരിഹരിച്ചു. ഒരു പരാതിയില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള പരാതികള്‍ അടുത്ത അദാലത്തുകളില്‍ തുടര്‍നടപടികള്‍ക്കായി പരിഗണിക്കും. വനിതാകമ്മീഷന്റെ അടുത്ത അദാലത്ത് ജൂലൈ 23 ന് നടക്കും.

date