Skip to main content

ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള 18 ന്

ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 18 ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 18-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് തൊഴില്‍ മേള. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ടെത്തണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/stJpaWjeEPCE9Fiy9

date