Post Category
കൊറ്റനാട് ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം
കൊറ്റനാട് ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 3.75 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായി വകയിരുത്തേണ്ട പദ്ധതികള്‍ കൂടാതെ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ശ്മാശന നിര്‍മാണം, പഞ്ചായത്ത് കെട്ടിട നിര്‍മാണ പൂര്‍ത്തീകരണം, ലൈഫ് ഭവന പദ്ധതി, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, വിവിധ റോഡുകളുടെ നിര്‍മാണവും പരിപാലനവും തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഊന്നല്‍ നല്‍കികൊണ്ട് ഹരിതകേരള മിഷനുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും ഉള്‍പ്പെട്ട പദ്ധതികളാണ് 2019-20 വര്‍ഷം പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സുജാത പറഞ്ഞു. (പിഎന്‍പി 37/19)
date
- Log in to post comments