അറിയിപ്പുകൾ
വിജയോത്സവം 2026 ജൂൺ 27-ന്
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ ഗവ. ചിൽഡ്രൻസ് ഹോമുകളിൽ താമസിച്ച് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് 'വിജയോത്സവം 2026' ജൂൺ 27-ന് രാവിലെ 11 കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലെ അനക്സ് ഓഡിറ്റോറിയത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിക്കും.
ഔദ്യോഗിക പരിപാടികൾക്ക് ശേഷം കുട്ടികൾക്ക് പാർക്കിൽ സമയം ചെലവഴിക്കുന്നതിനും, മെട്രോ യാത്ര നടത്തുന്നതിനുമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
റോഷ്‌നി : വിദ്യാ വളണ്ടിയർ നിയമനം
റോഷ്നി പദ്ധതിയുടെ ഭാഗമായ സർക്കാർ, സർക്കാർ, എയ്ഡഡ് പ്രൈമറി
സ്‌കൂളുകളിൽ ബഹു ഭാഷാ വൈദഗ്ധ്യം ഉള്ള പത്തു വിദ്യാ വളണ്ടിയർമാരെ താൽക്കാലികമായി നിയമിക്കുന്നു. പ്ലസ് ടു, മലയാള ഭാഷ കൂടാതെ ഹിന്ദി, ആസാമിസ്, ബംഗാളി, ഒറിയ, തമിഴ്, കന്നഡ മുതലായ ഭാഷകളിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത.
പ്രൈമറി അധ്യാപക യോഗ്യതയോ പരിചയമോ അധിക യോഗ്യതയായി കണക്കാക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്റെയും പകർപ്പുകൾ, എന്നിവ സഹിതം ജൂലൈ മൂന്നിന് എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ രാവിലെ 11 മുതൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തണം.
കൂടുതൽ വിവരങ്ങൾക്ക് 9447213916 / 8281634576 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
സെൻസസ് സെൽഫ് എന്യൂമറേഷൻ: ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരശേഖരണം പൂർത്തിയാക്കി
ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സെൻസസ് 2027 നടപടികളുടെ ഭാഗമായ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്, അസിസ്റ്റന്റ് കളക്ടർ ഹൃതിക് രഞ്ജൻ, സെൻസസ് ഉദ്യോഗസ്ഥർ എന്നിവർ ചീഫ് ജസ്റ്റിസിന്റെ വസതി സന്ദർശിച്ചാണ് വിവരശേഖരണ നടപടികൾ പൂർത്തീകരിച്ചത്.
ജൂൺ 23 വൈകീട്ട് അഞ്ചുവരെ 66,069 പേർ ജില്ലയിൽ സെൽഫ് ന്യൂമറേഷൻ പൂർത്തിയാക്കി. ജൂൺ 30 വരെ https://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സെൽഫ് എന്യൂമറേഷൻ ചെയ്യാം
- Log in to post comments