അറിയിപ്പുകൾ
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മരാമത്ത് പ്രവർത്തികൾ ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ഇ-ടെൻഡർ ചെയ്യുന്ന പ്രവൃത്തികളുടെ വിശദവിവരങ്ങൾ ചോറ്റാനിക്കര LID&EW സെക്ഷൻ, ചോറ്റാനിക്കര അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും, www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
കിറ്റ്സിൽ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം പി.ജി. ഡിപ്ലോമ
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) പി ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ ഏഴ്.
കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്സൈറ്റിലോ 0471-2329468/2329539/9809189940 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
എം ബി എ സീറ്റൊഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്കുള്ള അഭിമുഖം ജൂലൈ 4 രാവിലെ 10 മുതൽ 1 വരെ നോർത്ത് പറവൂരിലുളള സഹകാരി ഭവനിലെ സഹകരണ പരിശീലന കോളേജ് / കേന്ദ്രത്തിൽ നടത്തും.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ലഭിക്കും. എസ്.സി./ എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ / യൂണിവേ ഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ 7907375755 85476198290 എന്നീ നമ്പറുകളിലും www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ടെണ്ടറുകൾ ക്ഷണിച്ചു
തിരുവാണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആവശ്യമായ വിവിധ ലാബ് ഇനങ്ങൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 രാവിലെ 11 മണിവരെ. കൂടുതൽ വിവരങ്ങൾ ആഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.
താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലേക്ക് ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് (MBBS) യോഗ്യതയുള്ളവർക്കാണ് അവസരം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 7-ാം തീയതി എറണാകുളം മെഡിക്കൽ കോളേജിലെ സി സി എം ഹാളിൽ നടക്കുന്ന വാക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
ഇൻ്റർവ്യൂ ദിവസമായ ജൂലൈ 7-ന് രാവിലെ 10.30 മുതൽ 11.00 മണി വരെയായിരിക്കും രജിസ്ട്രേഷൻ സമയം. കൂടുതൽ വിവരങ്ങൾക്ക് 0484-2754000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
- Log in to post comments