Skip to main content

അറിയിപ്പുകൾ

 

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) ജൂലൈ 5 വരെ അപേക്ഷിക്കാം

 

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) ജൂലൈ 5 വരെ അപേക്ഷിക്കാം .
ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം.

അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും. https://forms.gle/EAzCF8GKsRGUDcwaA എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം 
ഫോണ്‍: 0484 2422275, 2422068, 9388959192 വിലാസം: സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി – 682030.

താത്ക്കാലിക നിയമനം: വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റിന്റെയും  സംയുക്താഭിമുഖ്യത്തിൽ എറണാകുളം എടക്കാട്ടുവയലിൽ പ്രവർത്തിക്കുന്ന 'തേജോമയ' ഹോമിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. 
സൈക്കോളജിസ്റ്റ് , യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജി ബിരുദാനന്തര ബിരുദം, ഹോമിൽ താമസിക്കാൻ താത്പര്യം ഉള്ളവർ ആയിരിക്കണം.

മൾട്ടി ടാസ്ക് പ്രൊവൈഡർ , യോഗ്യത: പത്താം ക്ലാസ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 6-ന് മുൻപായി hr.kerala@hlfppt.org എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
ഫോൺ :  9447750004

date