Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശിക തീര്‍ക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. രണ്ട് കാറ്റഗറികളിലായാണ് പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നത്. 

യൂണിറ്റ് ഉടമയായ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പാ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക തുക പൂര്‍ണമായും എഴുതിത്തള്ളും. ഇതിനായി അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. ഇതിന് മാര്‍ജിന്‍ മണിവായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല. 

മറ്റുള്ള എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും മുതലും പലിശയും ചേര്‍ന്ന തുകയാണ് തിരിച്ചടയ്‌ക്കേണ്ടത്. 

പദ്ധതിയുടെ ആനുകൂല്യത്തിനായി അതത് താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടണം. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം - 0468 2212219, താലൂക്ക് വ്യവസായ ഓഫീസ് അടൂര്‍- 9961445884, പത്തനംതിട്ട- 8848203103, തിരുവല്ല - 9446675700.                       (പിഎന്‍പി 39/19)

date