നവകേരളീയം കുടിശിക നിവാരണം 2019
പ്രാഥമിക സഹകരണ ബാങ്ക്/സംഘങ്ങളില്‍ വായ്പ കുടിശികയുള്ളവര്‍ക്ക് ആനുകൂല്യങ്ങളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ വായ്പ തിരിച്ചടയ്ക്കാന്‍ അവസരം. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഇന്‍സെന്റീവും നല്‍കും. ഫെബ്രുവരി 28 വരെയാണ് പദ്ധതിയുടെ കാലാവധി.
2018 നവംബര്‍ 30ന് പൂര്‍ണമായോ ഭാഗികമായോ കുടിശികയായിട്ടുള്ള വായ്പകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗബാധിതരായവര്‍ക്കും ഇത്തരത്തിലുള്ള കുടുംബാംഗങ്ങളെ ചികിത്സിക്കുന്നതുമൂലം വായ്പ കുടിശികയായിട്ടുള്ളവര്ക്കും പ്രതേ്യക ആനുകൂല്യം ലഭിക്കും. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ വായ്പക്കാര്‍ക്കും റിസ്ക് ഫണ്ട് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും ഇളവ് ലഭിക്കും. ആര്ബിട്രേഷന്/ എക്സിക്യൂഷന് കേസ് ഫയല്‍ ചെയ്തിട്ടുള്ള വായ്പകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി സംഘം തലത്തിലും സഹകരണ വകുപ്പ് തലത്തിലും അദാലത്തുകള്‍ നടത്തും. സഹകരണ ബാങ്കുകളിലെ വായ്പാ കുടിശികക്കാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. (പിഎന്‍പി 40/18)
- Log in to post comments