Post Category
ലാടെക് ഓൺലൈൻ പരിശീലനം
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ലാടെക്ക് - പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി നടത്തുന്നു. വിദ്യാർഥികൾ, അധ്യാപകർ, റിസർച്ച് സ്‌കോളർ എന്നിവർക്ക് അപേക്ഷിക്കാം.
ജൂലൈ 27 മുതൽ ആഗസ്റ്റ് 4 വരെ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 8 പ്രവൃത്തി ദിവസങ്ങളിലായി വൈകുന്നേരം 6 മുതൽ 8 വരെ ദിവസം 2 മണിക്കൂർ വീതമുള്ള സെഷനുകളായാണ് പ്രോഗ്രാം നടത്തുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീ 1500 രൂപ. https://icfoss.in/event-details/227 വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂലൈ 24. കൂടുതൽ വിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.
പി.എൻ.എക്‌സ്. 2620/2026
date
- Log in to post comments