Skip to main content

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

2025 ഡിസംബര്‍ 31 വരെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 നകം വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഫോണ്‍- 0483-2734827.

2025 ഡിസംബര്‍ 31 വരെ കേരള ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സെപ്റ്റംബര്‍ 30 നകം വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഫോണ്‍- 8547655337, 0483-2760204.

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍,  കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്‌പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ അക്ഷയ കേന്ദ്രം മുഖേന 'ജീവന്‍രേഖ' വഴി ബയോമെട്രിക് രീതിയില്‍  സെപ്റ്റംബര്‍ 30 നകം വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തീകരിക്കണം.
 

date