Skip to main content

താല്‍ക്കാലിക നിയമനം

അയിരൂര്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലെ ഓരോ ഒഴിവിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ  സഹിതം ജൂലൈ 22 രാവിലെ 11 ന് അയിരൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 231900.

തസ്തിക, യോഗ്യത ക്രമത്തില്‍

ആയുര്‍വേദ ഫാര്‍മസിസ്റ്റ് - ബിരുദം, അംഗീക്യത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം
ഫിസിയോ തെറാപ്പിസ്റ്റ് - ബി പി ടി(ടി സി എം സി അംഗീകൃതം)
നൈറ്റ് സെക്യൂരിറ്റി - എസ്.എസ്.എല്‍.സി , പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന
കുക്ക് - എട്ടാം ക്ലാസ് , പ്രവ്യത്തി പരിചയം അഭികാമ്യം, പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന
ക്ലീനിംഗ് സ്റ്റാഫ് - എട്ടാം ക്ലാസ് , പ്രവ്യത്തി പരിചയം അഭികാമ്യം, പ്രാദേശികവാസികള്‍ക്ക് മുന്‍ഗണന

 

 

date