Skip to main content

സെന്‍സസ് ക്വിസ്: വിജയികള്‍ക്ക് സമ്മാനം നല്‍കി

സെന്‍സസ് 2027 ആദ്യഘട്ടത്തോടനുബന്ധിച്ച്  സെല്‍ഫ് എന്യൂമറേഷന്റെയും വീടുകളുടെ കണക്കെടുപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഇടുക്കി ജില്ലയിലെ വിവിധ സ്‌കൂളുകളിലായി നടത്തിയ സെന്‍സസ് ക്വിസിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് മെമന്റോ നല്‍കി. വാഴത്തോപ്പ് എസ്എച്ച്എച്ച്എസ്എസിലെ അലീന പി.ബി., വെള്ളയാംകുടി സെന്റ് ജെറോം സ്‌കൂളിലെ ടാനിയ നിബു, മൂന്നാര്‍ ഗവ. വിഎച്ച്എസ്എസിലെ ഹരീശ്വര്‍ ജി., തൊടുപുഴ എപിജെ അബ്ദുള്‍കലാം എച്ച്എസ്എസിലെ ജിതിന്‍ ബാബു എന്നിവരാണ് സമ്മാനം ഏറ്റുവാങ്ങിയത്.  

സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ഥികളെ കളക്ടര്‍ പ്രത്യേകം അനുമോദിച്ചു. ജനാധിപത്യപ്രക്രിയയില്‍ ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ ഏവര്‍ക്കും മാതൃകയാണെന്നും കളക്ടര്‍ പറഞ്ഞു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ ജോണ്‍, സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ വി.സി., സെന്‍സസ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ വിജയശേഖര്‍ എസ്. തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date