Post Category
*പുനരധിവാസ പദ്ധതിയിലെ 27 വീടുകൾ ഇന്ന് മന്ത്രി എ.പി അനിൽകുമാർ കൈമാറും*
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് ഉന്നതിയിൽ പുനരധിവാസ പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകൾ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ ഇന്ന് (ജൂലൈ 20) രാവിലെ ഒൻപതിന് ഗുണഭോക്താക്കൾക്ക് കൈമാറും. പ്രകൃതിക്ഷോഭ അപകട ഭീഷണിയിൽ ഉന്നതിയിൽ താമസക്കുന്നവരെ പുനരധിവസിപ്പിക്കാൻ റവന്യൂ-ട്രൈബൽ വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയിൽ പൂർത്തീകരിച്ച 27 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. എം.എൽ.എ ഉഷ വിജയൻ അധ്യക്ഷയാവുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സബ് കളക്ടർ അതുൽ സാഗർ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം കമർ ലൈല, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments