അറിയിപ്പുകള്‍
റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗക്കാരുടെ അഡ്മിഷന്‍ ജൂലൈ 21നും വനിതകളുടേത് 23നും മറ്റുള്ളവരുടേത് 24 മുതലുള്ള തീയതികളിലും നടക്കും. ഫോണ്‍: 0495-2377016, 9446696407.
പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം
2025 ഡിസംബര്‍ 31 വരെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീയതികളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2384355.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചവര്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീയതികളില്‍ വാര്‍ഷിക മസ്റ്ററിങ് നടത്തണമെന്ന് റീജ്യണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0495 2383472.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എ.സി കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചക്ക് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, അഞ്ചാംനില, കോഴിക്കോട് -673020. ഫോണ്‍: 0495-2373575, 8281999046.
സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
- Log in to post comments