Post Category
നഴ്‌സ് നിയമനം
നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 31 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. ് യോഗ്യത- ജനറല്‍ നഴ്‌സിങ്. നിശ്ചിത യോഗ്യതയുള്ള എ.എന്‍.എം കോഴ്‌സ് പാസായ കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
date
- Log in to post comments