വയോമിത്രം പദ്ധതി: മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി, കുന്നംകുളം വയോമിത്രം പദ്ധതികളിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. എം.ബി.ബി.എസ് ബിരുദവും മോഡേൺ മെഡിസിൻ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഫാമിലി മെഡിസിൻ, ജീറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്കും പാലിയേറ്റീവ് ട്രെയിനിങ് നേടിയവർക്കും നിയമനത്തിൽ മുൻഗണന. 65 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അടങ്ങിയ അപേക്ഷകൾ ജൂലൈ 30-ന് വൈകിട്ട് അഞ്ചിനകം വയോമിത്രം പദ്ധതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ- 8943354045. ഇമെയിൽ- dckssmtcr@gmail.com.
- Log in to post comments