വായനാദിന മാസാചരണം ജില്ലാതല സമാപനം ജൂലൈ 22ന്
ദേശീയ വായനാദിന മാസാചരണത്തിന്റെ ജില്ലാതല സമാപനം ജൂലൈ 22ന് ഉച്ചയ്ക്ക് രണ്ടിന് നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. പാലക്കാട് സൗഹൃദം ദേശീയ വേദി അവതരിപ്പിക്കുന്ന 'വായിച്ചു വളരുക' നാടകത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം കെ. പ്രേമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.വി. കോമളം അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.എസ്. സതികുമാര്‍ സ്വാഗതം ആശംസിക്കും. ഐ.പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അജോയ്, കവയിത്രിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ രചന കെ. കൃഷ്ണന്‍കുട്ടി, കാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എസ്. നാരായണന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ റീഡിംഗ് മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. സാജിത, നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്‍ചാര്‍ജ് ആര്യ മേനോന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ഡോ. സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും. വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ റീല്‍സ് മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമന്റോയും പരിപാടിയില്‍ സമ്മാനിക്കും.
- Log in to post comments