Skip to main content

ഉപതിരഞ്ഞെടുപ്പ്: ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- പറക്കാട്ടുചള്ള (9), ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ -പല്ലശ്ശന (17), ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി -പരുത്തിക്കാവ് (24), മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്- ഹേമാംബിക നഗര്‍ (14), ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്- അത്തിപ്പൊറ്റ (02), കരിമ്പ ഗ്രാമപഞ്ചായത്ത് -വെട്ടം (13), ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോര്‍ണര്‍ (13) എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കരട് പട്ടിക ജൂലൈ 21ന് പ്രസിദ്ധീകരിക്കും. ഇതില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി www.sec.kerala.gov.in ലൂടെ അപേക്ഷ നല്‍കാം. അന്തിമ വോട്ടര്‍പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date