പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
കേന്ദ്രസർക്കാർ നിബന്ധനകളുടെ അടിസ്ഥാനത്തിൽ പട്ടികജാതി വികസന വകുപ്പ് മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്നതും 9-10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് നൽകുന്നതുമായ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിയ്ക്കാം. സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം) എന്നിവ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കേണ്ടതും സ്ഥാപനത്തിൽ നിന്നും ഇ-ഗ്രാൻ്റ്സ് ലോഗിനിലെ പ്രത്യേക ഓപ്ഷൻ മുഖേന അപേക്ഷ സമർപ്പിയ്ക്കാവുന്നതുമാണ്. അപേക്ഷ ഓൺലൈനായി അയച്ചതിനു ശേഷം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ മാത്രം ബന്ധപ്പെട്ട എസ് സി ഡി ഒ ഓഫീസിൽ ഹാജരാക്കണം. ഇവ വിദ്യാർഥികൾ/രക്ഷകർത്താക്കൾ നേരിട്ടോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം മുഖേനയോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252548.
(പിആർ/എഎൽപി/1449)
- Log in to post comments