Skip to main content

വായുസേനയില്‍ തൊഴില്‍അവസരങ്ങള്‍

രാജ്യത്തെ വായുസേനയിലേക്ക് തൊഴില്‍നേടാന്‍ അവസരം. അഗ്‌നിവീര്‍ വായു നിയമനത്തിനായുള്ള പരീക്ഷയ്ക്ക് ജൂലൈ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം; മ്യുസിഷന്‍ തസ്തികയ്ക്ക് അവസാന തീയതി ഓഗസ്റ്റ് 2. അഗ്‌നിവീര്‍ വായു തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 2005 ജൂലൈ ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയ്ക്ക് ജനിച്ചവരാകണം. മ്യുസിഷന്‍ തസ്തികയിലേക്ക് 2005 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും  ഇടയ്ക്ക് ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍: (അഗ്‌നിവീര്‍ വായു) പ്ലസ് ടു വിനും ഇംഗ്ലിഷ് വിഷയത്തിലും 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം അല്ലെങ്കില്‍ 50% മാര്‍ക്കോടെ 3 വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഫിസിക്‌സും ഗണിതവുമുള്ള 2 വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ്. (മ്യുസിഷന്‍) അംഗീകൃത ബോര്‍ഡില്‍നിന്ന് പത്താം ക്ലാസ് പാസാകണം. വാദ്യോപകരണങ്ങള്‍ ഉള്‍പ്പടെ സംഗീതസംബന്ധിയായ വിഷയങ്ങള്‍ പഠിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്; പ്രായോഗികപരീക്ഷ ഉണ്ടാകും. വിവരങ്ങള്‍ക്ക്: https://iafrecruitment.edcil.co.in
                                            

date