Skip to main content

അറിയിപ്പുകള്‍

ക്ഷേമസ്ഥാപനങ്ങളില്‍ കൗണ്‍സലര്‍ നിയമനം

സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തേക്ക് കൗണ്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസില്‍ നടക്കും. യോഗ്യത: എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്). സ്‌പെഷലൈസേഷനുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എം.എ/എം.എസ്.സി സൈക്കോളജിയും ഭിന്നശേഷിക്കാര്‍, കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട മേഖലകളില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. പ്രായപരിധി: 25 വയസ്സിന് മുകളില്‍. 
പ്രായം, വിദ്യഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2371911.

വാട്ടര്‍ മീറ്റര്‍ ചേംബര്‍ സുരക്ഷിതമാക്കണം

വാട്ടര്‍ മീറ്ററുകള്‍ ഉപഭോക്താക്കള്‍ വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കണമെന്ന് കേരള ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. മീറ്റര്‍ ചേംബറുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചളി അടിഞ്ഞുകൂടുന്നതും ഒഴിവാക്കണം. ഈര്‍പ്പമുള്ള സ്ഥലമായതിനാല്‍ മീറ്റര്‍ ബോക്‌സിനുള്ളില്‍ ഇഴജന്തുക്കള്‍ താവളമാക്കുന്നത് സൂക്ഷിക്കണം. വളര്‍ത്തുമൃഗങ്ങളുടെ കൂട് മീറ്റര്‍ ചേംബറിനടുത്തുണ്ടെങ്കില്‍ മാറ്റിസ്ഥാപിക്കണം. കുറ്റമറ്റ ബില്ലിങ് ഉറപ്പാക്കാന്‍ സുരക്ഷിതവും വ്യക്തവുമായ രീതിയില്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ സൗകര്യമൊരുക്കണമെന്നും കോഴിക്കോട് പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി /ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ പാസായ വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. 75ഉം അതില്‍ കൂടുതലും പോയിന്റ് നേടിയവരാകണം (എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 70 പോയിന്റ്). ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാന വര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ (എസ്.സി/എസ്.ടി: 80 ശതമാനം) മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ 2026 ആഗസ്റ്റ് 31 വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0495 2384006.

മസ്റ്ററിങ് നടത്തണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച സ്‌കാറ്റേര്‍ഡ് വിഭാഗം ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീയതികളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വാര്‍ഷിക മസ്റ്ററിങ് നടത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

റിസോഴ്‌സ് അധ്യാപക നിയമനം

സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും ആശയവിനിമയ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24ന് രാവിലെ 10ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. യോഗ്യത: ബി.എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ഇംഗ്ലീഷില്‍ ടി.ടി.സി/ഡി.എഡ്/ഡി.എല്‍.എഡ്/ബി.എഡ്. രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2722297.

പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2026' അവാര്‍ഡിന് അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. https://awards.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി: ജൂലൈ 31. ഫോണ്‍: 0495 2378920.

ഇ-ടെണ്ടര്‍ ക്ഷണിച്ചു

മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന് കീഴില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ നീര്‍ത്തടാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തുലാത്തുനട നീര്‍ത്തടത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇ-ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 28ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2370790.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം: അഭിരുചി പരീക്ഷ 29ന്

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സിലേക്കുള്ള അഭിരുചി പരീക്ഷ ജൂലൈ 29ന് നടക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2385861, 9037098455.

date