Skip to main content

നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല മത്സരങ്ങള്‍ ജൂലൈ 25 ന്

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പത്തനംതിട്ട, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, കോളജ്, സ്‌കൂള്‍ എന്നിവരുടെ സഹകരണത്തോടെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജൂലൈ 25 രാവിലെ ഒമ്പത് മുതല്‍ നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല മത്സരങ്ങള്‍ ആരംഭിക്കും. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം, ചിത്രരചന, പ്രസംഗം, കവിത എഴുതി കവിത ചൊല്ലല്‍, റീല്‍, മുദ്രാവാക്യ രചന എന്നിവ സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 14 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ലഹരി വിരുദ്ധ യുവജന കോണ്‍ക്ലേവ്, സ്വാതന്ത്ര്യ ദിനാഘോഷം എന്നിവയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പ്രായപരിധി 15-29 (2026 ജൂലൈ 20 ന്). ഫോണ്‍: 8075933500.
 

date